ന്യൂസ് ക്ലിക്ക് ഓഫീസ് റെയ്‌ഡ്; എഡിറ്റർ അറസ്റ്റിൽ

Breaking National

ന്യൂഡൽഹി: മാധ്യമസ്ഥാപനമായ ന്യൂസ്‌ ക്ലിക്കിൽ നടത്തിയ റെയ്‌ഡിനെ തുടർന്ന് എഡിറ്റർ ഇൻ ചീഫ് പ്രബിർ പുരകയസ്‌തയെ പൊലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവർത്തകരുടെ ലാപ്പ്ടോപ്പുകളും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ന്യൂസ്‌ ക്ലിക്കിനെതിരെ യുഎപിഎ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മാധ്യമപ്രവർത്തകരായ അഭിസാർ ശർമ, ഭാഷാസിങ്, ഊർമിളേഷ് എന്നിവരുടെ വസതികളിലും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹ്യ പ്രവർത്തക ടീസ്‌ത സെതൽവാദ്, എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്‌മി, ഡൽഹി സയൻസ് ഫോറത്തിലെ ഡോക്‌ടർ രഘുനന്ദൻ എന്നിവരുടെ വീടുകളിലുമാണ് ഇന്ന് രാവിലെ മുതൽ റെയ്‌ഡ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *