ന്യൂഡൽഹി: 2024ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നാൽ അത് ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ജനാധിപത്യം സംരക്ഷിക്കാനുള്ള അവസാന അവസരമാണിതെന്നും ബിജെപിക്ക് വോട്ട് ചെയ്യരുതെന്നും ഖാർഗെ അഭിപ്രായപ്പെട്ടു.
രാഹുല്‍ ഗാന്ധി ‘സ്നേഹത്തിന്‍റെ കട’ തുറന്നത് അദ്ദേഹത്തിന് രാജ്യത്തെ ഒന്നിപ്പിക്കണമെന്നുള്ളതുകൊണ്ടാണ്. ബി.ജെ.പി ‘വെറുപ്പിന്‍റെ കട’ തുറക്കുന്നത് അവർക്ക് ഭിന്നിപ്പിച്ച് ഭരിക്കണമെന്നുളളതുകൊണ്ടാണെന്നും ഖാർഗെ പറഞ്ഞു.70 വർഷമായി കോൺഗ്രസ് സർക്കാർ എന്താണ് ചെയ്തതെന്ന് മോദിജിയും മറ്റുള്ളവരും ചോദിക്കുന്നു. ജനാധിപത്യം സംരക്ഷിക്കുന്നത് ഞങ്ങളാണ്, മോദി മുഖ്യമന്ത്രിയായപ്പോഴും പിന്നീട് പ്രധാനമന്ത്രിയായപ്പോഴും ഞങ്ങൾ ജനാധിപത്യവും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും സംരക്ഷിച്ചു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സാമൂഹിക നീതി എന്നിവയെയും സംരക്ഷിച്ചു” – ഖാർഗെ പറഞ്ഞു.
2024ല്‍ മോദി അധികാരത്തില്‍ വന്നാല്‍ അത് ഇന്ത്യൻ ജനാധിപത്യത്തിലെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും
