ലോകത്ത് പുതുവർഷം പിറന്നു; ആദ്യം വരവേറ്റ് കിരിബാത്തി ദ്വീപ്

CANADA CLASSIFIEDS Global MATRIMONIAL NEWZEALAND OBIT REAL ESTATE UK

ലോകത്ത് പുതുവർഷം പിറന്നു. ആദ്യം പുതുവർഷം വരവേറ്റത് കിരിബാത്തി ദ്വീപിൽ. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്മസ് ഐലന്റിലാണ് ആദ്യം പുതുവർഷം പിറന്നത്. തൊട്ട് പിറകെ ന്യൂസിലാൻഡിലും പുതുവർഷമെത്തി. പുതുവത്സരം അവസാനമെത്തുക നാളെ ഇന്ത്യൻ സമയം അഞ്ചരയ്ക്ക് അമേരിക്കയിലെ ബേക്കർ ഐലന്റിലാണ്.

പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്തുമസ് ഐലന്റിലാണ് 2025ന്റെ ആദ്യം പുതുവർഷം എത്തിയത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് പുതുവത്സരം പിറന്നത്. ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് അഞ്ചരയോടെ ഫിജിയിലും റഷ്യയുടെ ചില പ്രദേശങ്ങളിലും ആറരയോടെ ഓസ്ട്രേലിയയിലെ മെൽബണിലും സിഡ്നിയിലും കാൻബെറയിലും ഏഴരയോടെ ക്യൂൻസ് ലാൻഡിലും എട്ടരയോടെ ജപ്പാനിലെ ടോക്കിയോയിലും ദക്ഷിണ കൊറിയയിലെ സോളിലും വടക്കൻ കൊറിയയിലെ പ്യോങ്യാങ്ങിലും 2025-ന് തുടക്കമാകും

Leave a Reply

Your email address will not be published. Required fields are marked *