സുല്‍ത്താന്‍ ബത്തേരി: പുതുവര്‍ഷത്തലേന്ന് വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ട് മദ്യം കടത്തിയ 19കാരനെ പിടികൂടി പൊലീസ്.
കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 12 കുപ്പി മദ്യവുമായി കോഴിക്കോട് ചേളന്നൂര്‍ വടക്കേകോങ്ങാട്ട് വീട്ടില്‍ വി.കെ അഭിഷേകി(19)നെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയില്‍ മാത്രം വില്‍പ്പന നടത്താവുന്ന മദ്യമാണ് കേരളത്തിലേക്ക് കൊണ്ട് വന്നതെന്നും 750 മില്ലിയുടെ നാല് കുപ്പി ബ്രാണ്ടിയും, എട്ടു കുപ്പി വിസ്‌കിയുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തതെന്നും പൊലീസ് അറിയിച്ചു.
പുതുവര്‍ഷത്തലേന്ന് വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ട് മദ്യം കടത്തിയ 19കാരനെ പിടികൂടി പൊലീസ്.
