വെള്ളുത്തുരുത്തി സർക്കാർ യു.പി. സ്‌കൂളിന് പുതിയ വാഹനം; ഫ്‌ളാഗ് ഓഫ് ചെയ്തു

Local News

കോട്ടയം: എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വെള്ളുത്തുരുത്തി സർക്കാർ യു.പി. സ്‌കൂളിൽ പുതുതായി വാങ്ങിയ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് അധ്യക്ഷനായി. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 15.27 ലക്ഷം രൂപ ചെലവഴിച്ചാണ് വാഹനം വാങ്ങിയത്.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ജീന ജേക്കബ്, പഞ്ചായത്തംഗങ്ങളായ സുമ മുകുന്ദൻ, പി.കെ. മോഹനൻ,
എസ്.എസ്.കെ ജില്ലാ കോഡിനേറ്റർ കെ.ജെ. പ്രസാദ്, പള്ളം ബി.ഡി.ഒ: ബി. ഉത്തമൻ, കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അനിൽ കെ. തോമസ്, ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ സജൻ എസ്. നായർ, സ്‌കൂൾ പ്രധാനാധ്യാപിക പി.എസ്. ബിന്ദു മോൾ, പി.ടി.എ. പ്രസിഡന്റ് റീനു എം. മണി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *