രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാരത്തില്‍ നേരിയ പുരോഗതി

National

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാരത്തില്‍ നേരിയ പുരോഗതി. മൂന്ന് ദിവസത്തിന് ശേഷമാണ് ഗുണനിലവാരം ഗുരുതരാവസ്ഥയില്‍ നിന്ന് ‘വളരെ മോശം’ വിഭാഗത്തില്‍ താഴ്ന്നത്. സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച് പ്രകാരം ശനിയാഴ്ച രാവിലെ 6 മണിക്ക് രേഖപ്പെടുത്തിയ ശരാശരി AQI 398 ആണ്. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് (സിപിസിബി) രാവിലെ 6 മണിക്ക് രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം ആര്‍കെ പുരത്ത് 396, ന്യൂ മോട്ടി ബാഗില്‍ 350, ഐജിഐ എയര്‍പോര്‍ട്ട് ഏരിയയില്‍ 465, നെഹ്റു നഗറില്‍ 416 എന്നിങ്ങനെയാണ് വായുവിന്റെ ഗുണനിലവാരം രേഖപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *