സ്വകാര്യ ക്ലിനിക്കല്‍ രാത്രി മുഴുവന്‍ എസി ഓണാക്കി: തണുപ്പ് സഹിക്കാന്‍ കഴിയാതെ നവജാത ശിശുക്കള്‍ മരിച്ചു

Breaking National

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ സ്വകാര്യ ക്ലിനിക്കില്‍ തണുപ്പ് സഹിക്കാനാകാതെ രണ്ട് നവജാത ശിശുക്കള്‍ മരിച്ചതായി പരാതി.ക്ലിനിക്കിന്റെ ഉടമയായ ഡോ.നീതു ശനിയാഴ്ച രാത്രി മുഴുവൻ എയര്‍കണ്ടീഷണര്‍ ഓണാക്കി വച്ചിരുന്നതാണ് കുഞ്ഞുങ്ങളുടെ മരണകാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് കുഞ്ഞുങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയില്‍ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജനിച്ച കുഞ്ഞുങ്ങളെ അന്നുതന്നെ സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റുകയായിരുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉറങ്ങാനായി ഡോ.നീതു ശനിയാഴ്ച രാത്രി എ.സി ഓണ്‍ ചെയ്യുകയായിരുന്നു.

കുട്ടികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഡോ. നീതുവിനെതിരെ ഐ.പി.സി സെക്ഷൻ 304 പ്രകാരം കേസെടുത്തതായി എസ്.എച്ച്‌.ഒ നേത്രപാല്‍ സിംഗ് പറഞ്ഞു. അതേസമയം സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ (എസി.എം.ഒ) ഡോ.അശ്വനി ശര്‍മ്മ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *