നേപ്പാളില്‍ റിക്റ്റര്‍ സ്കൈയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരണം 130 കവിഞ്ഞു. വെള്ളിയാഴ്ച രാത്രി 11.32 ന് നേപ്പാളി ലുണ്ടായ ഭൂചലനം, ജജര്‍കോട്ടിലും റുക്കും വെസ്റ്റിലുമാണ് ഗുരുതരമായ ബാധിച്ചത്.ഭൂചലനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. പലരും കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 400 ല്‍ ഏറെ പേര്‍ക്ക് പരുക്ക് ഏറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഭൂചലനത്തെത്തുടര്‍ന്ന് വിവിധ പ്രദേശങ്ങളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.
നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ ഭൂകമ്ബ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. നേപ്പാളിന് ഇന്ത്യ എല്ല സഹായവും വാഗ്ദാനം ചെയ്തു. നേപ്പാള്‍ ഭൂകമ്ബത്തില്‍ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മോദി ദുരന്ത നിവാരണത്തിനായി ഇന്ത്യയുടെ എല്ലാ സഹായവും ഉറപ്പുനല്‍കി.