ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടൻ

Entertainment Kerala

ആലപ്പുഴ : എഴുപതാമത് നെഹ്റു ട്രോഫിയിൽ മുത്തമിട്ട് പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടൻ.

നെഹ്റു ട്രോഫി വള്ളംകളിയുടെ ചരിത്രത്തിലെ മികച്ച സമയമാണ് ഹീറ്റ്സിൽ പി ബി സി ഫൈനൽ യോഗ്യത ഉറപ്പിച്ചത്. 4.14.35 മിനിറ്റിലായിരുന്നു ഫിനിഷിങ്.

വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വിയപുരം , നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ, കുമരകം ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ വള്ളങ്ങളെ മറികടന്നാണ് കാരിച്ചാലിന്റെ തുടർച്ചയായ വിജയം.

തുടര്‍ച്ചയായി അഞ്ചാം കിരീടമെന്ന ചരിത്രനേട്ടമാണ് പള്ളത്തുരുത്തി ബോട്ട് ക്ലബ് സ്വന്തമാക്കുന്നത്‌. മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിനാണ് വിയപുരം ചുണ്ടൻ രണ്ടാമതായത്.

ഹീറ്റ്സ് മത്സരങ്ങളിലായി 19 ചുണ്ടൻ വള്ളങ്ങളാണ് പങ്കെടുത്തത്. ഒന്നാം ഹീറ്റ്സ് മത്സരത്തിൽ കൊല്ലം ജീസസ് ക്ലബ് തുഴഞ്ഞ ആനാരി ചുണ്ടൻ ജേതാക്കളായി. രണ്ടാം ഹീറ്റ്സിൽ പുന്നമട ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടനും മൂന്നാം ഹീറ്റ്സിൽ യുബിസി കൈനകരിയുടെ തലവടി ചുണ്ടനും ജേതാക്കളായി. നാലാം ഹീറ്റ്സിൽ വിബിസി കൈനകരിയുടെ വിയപുരം ചുണ്ടൻ ഒന്നാമതെത്തി. ഹീറ്റ്സ് അഞ്ചിൽ കാരിച്ചാൽ ചുണ്ടനും ഒന്നാമതെത്തി.

Leave a Reply

Your email address will not be published. Required fields are marked *