ആലപ്പുഴ: നെഹ്റു ട്രോഫി വള്ളം കളിയിൽ ജലരാജാവായി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടൻ. പള്ളാത്തുരുത്തി തുടർച്ചയായി നാലാം തവണയാണ് നെഹ്റുട്രോഫി നേടുന്നത്. അലനും എയ്ഡൻ കോശിയും ക്യാപ്റ്റന്മാരായ വീയപുരം ആവേശ്വേജ്ജലമായ പോരാട്ടത്തിലൂടെയാണ് പുന്നമടയുടെ തിരളയിളക്കങ്ങളെ കീഴടക്കിയത്. പുന്നമടക്കായലിനെ ആവേശത്തിമിര്‍പ്പിലാക്കി നടന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനലിൽ വീയപുരം, നടുഭാഗം, ചമ്പക്കുളം, കാട്ടിൽ തെക്കെതിൽ എന്നീ നാല് വള്ളങ്ങളാണ് മത്സരിച്ചത്. അഞ്ച് ഹീറ്റ്‌സിലായി ഏറ്റവും മികച്ച സമയം കുറിച്ച 4 ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടിയത്. വീയപുരം ചുണ്ടൻ (4.18 മിനുറ്റ്), നടുഭാഗം ചുണ്ടൻ (4.18 മിനുറ്റ്), ചമ്പക്കുളം ചുണ്ടന്‍ (4.26 മിനുറ്റ്), കാട്ടില്‍ തെക്കെതിൽ ചുണ്ടൻ (4.27 മിനുറ്റ്) എന്നിവർ ഫൈനലിലേക്ക് യോഗ്യത നേടിയത്.
നെഹ്റു ട്രോഫി വള്ളം കളിയിൽ ജലരാജാവായി വീയപുരം ചുണ്ടൻ
