നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി ഇനിമുതൽ എൻഎംഎംഎൽ പ്രധാൻ മന്ത്രി മ്യൂസിയം ആൻഡ് ലൈബ്രറി എന്നറിയപ്പെടും.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്ന തീൻ മൂർത്തി ഭവനിൽ, കഴിഞ്ഞ വർഷമാണ് മ്യൂസിയം ഉദ്ഘാടനം ചെയ്ത്. നെഹ്‌റു മെമ്മോറിയൽ മ്യൂസിയത്തിന്റെ പേരു മാറ്റുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
കഴിഞ്ഞ ജൂണിൽ ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നപ്പോൾ കോൺഗ്രസ് വൻ വിമർശനമാണ് ഉന്നയിച്ചത്. നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ (എൻഎംഎംഎൽ) പേര് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് സൊസൈറ്റി എന്നാക്കി മാറ്റുമെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തിയത്.
ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ തീൻ മൂർത്തി കാമ്പസിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 1964 നവംബർ 14-ന് നെഹ്‌റുവിന്റെ 75-ാം ജന്മവാർഷികത്തിൽ അന്നത്തെ രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
1948 ഓഗസ്റ്റ് മുതൽ 1964 മെയ് 27 വരെ പ്രധാനമന്ത്രി നെഹ്‌റുവിന്റെ ഔദ്യോഗിക വസതിയായിരുന്നു തീൻ മൂർത്തി ഭവൻ. 2022 ഏപ്രിലിൽ ഇത് പുനർനിർമ്മിച്ച് പ്രധാനമന്ത്രിമാരുടെ മ്യൂസിയമായി മാറ്റുകയും ചെയ്തത്.