നീർവാരത്ത് ഇറങ്ങിയ പുലിയെ അവശനിലയിൽ കണ്ടെത്തി

Kerala Local News

വയനാട്: നീർവാരത്ത് ഇറങ്ങിയ പുലിയെ അവശനിലയിൽ കണ്ടെത്തി. വനംവകുപ്പാണ് പുലിയെ കണ്ടെത്തിയത്. അവശനിലയിലായ പുലി തോട്ടിൽ വെള്ളംകുടിക്കുന്നതാണ് കണ്ടത്.പുലിയെ മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. വെറ്റിനററി ഡോക്ട‌റും സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. നീർവാരം അമ്മാനിയിൽ ഇന്ന് രാവിലെയാണ് പുലി ഇറങ്ങിയതായി നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചത്. വനം വകുപ്പ് എത്തി തിരച്ചിൽ തുടരുന്നതിനിടെയാണ് പുലിയെ തോട്ടിൽ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *