മൂന്ന് വയസുകാരിയെ പുലി ആക്രമിച്ചുകൊന്നു. തമിഴ്നാട് നീലഗിരിയിലാണ് സംഭവം നടന്നത്. അമ്മയോടൊപ്പം പോവുകയായിരുന്ന കുട്ടിയെ അമ്മയുടെ കണ്മുന്നില്വച്ചാണ് പുലി ആക്രമിച്ചുകൊല്പ്പെടുത്തിയത്.പന്തല്ലൂരിലെ തൊണ്ടിയാളം എന്ന സ്ഥലത്ത് വച്ചാണ് കുട്ടിയെ പുലി ആക്രമിച്ചത്.മരണപ്പെട്ടത് അതിഥി തൊഴിലാളികളുടെ കുട്ടിയാണ്.ഏതാണ്ട് ഒന്നരമാസമായി പ്രദേശത്ത് പുലിയുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. നാല് യുവതികളെയും ഒരു പെണ്‍കുട്ടിയെയും കഴിഞ്ഞ 10 ദിവസത്തിനിടെ പുലി ആക്രമിച്ചിരുന്നു. പുലിയുടെ ആക്രമണത്തില്‍ രണ്ട് പേരാണ് മരിച്ചത്.
നീലഗിരിയില്‍ മൂന്ന് വയസുകാരിയെ പുലി കടിച്ച് കൊലപ്പെടുത്തി
