നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര സര്‍വീസുകളുമായി അലയൻസ് എയര്‍

Breaking Kerala

കൊച്ചി: നെടുമ്ബാശ്ശേരിയില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര സര്‍വീസുകളുമായി അലയൻസ് എയര്‍. ഈ മാസം അവസാനത്തോടെയാണ് സര്‍വീസുകള്‍ തുടങ്ങുക.ഇതിനായി അലയൻസ് എയറിന്റെ എ.ടി.ആര്‍ വിമാനത്തിന് രാത്രി പാര്‍ക്കിങ്ങിനുള്ള സൗകര്യം സിയാല്‍ ഒരുക്കിഈ മേഖലയിലെ വ്യോമയാന ഹബ്ബായി മാറാനുള്ള സിയാലിന്റെ ശ്രമങ്ങള്‍ക്ക്‌ ഇത് കരുത്ത് പകരും.

നെടുമ്ബാശ്ശേരിയി നിന്ന് കണ്ണൂരിലേക്കും, മൈസൂരിലേക്കും, തിരുച്ചിയിലേയ്ക്കും മൈസൂര്‍ വഴി തിരുപ്പതിയിലേക്കുമാണ് പുതുതായി സര്‍വീസുകള്‍ തുടങ്ങുന്നത്.നിലവില്‍ അലയൻസ് എയര്‍ നെടുമ്ബാശ്ശേരിയില്‍ നിന്ന് അഗത്തി, ബാംഗ്ലൂര്‍ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നുണ്ട്.പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ പ്രാദേശിക കണക്റ്റിവിറ്റി വികസനത്തിനൊപ്പം യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും നല്കാൻ സാധിക്കും.

പ്രാദേശിക വിമാന കണക്ടിവിറ്റി വര്‍ധിപ്പിക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആശയം എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് പറഞ്ഞു. ‘ കൂടുതല്‍പുതിയ റൂട്ടുകളിലേയ്ക്ക് സര്‍വീസുകള്‍ ആരംഭിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.. യാത്രക്കാര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നാണ് സിയാലിന്റെ പ്രതീക്ഷ. വൈകാതെ ചില ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിലേയ്ക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂരിലേയ്ക്കും തിരുവനന്തപുരത്തേയ്ക്കും നിലവില്‍ ഇൻഡിഗോ എയര്‍ലൈൻ പ്രാദേശിക സര്‍വീസുകള്‍ നടത്തുന്നുണ്ട്. അതിനുപുറമെയാണ് അലയൻസ് എയര്‍ സര്‍വീസ് തുടങ്ങുന്നത്.

2023-ല്‍ ഒരു കോടിയിലേറെ യാത്രക്കാര്‍ ഉപയോഗിച്ച വിമാനത്താവളം എന്ന നിലയില്‍ സിയാല്‍ റെക്കോഡ് സൃഷ്ടിച്ചിരുന്നു. ഈ നേട്ടം കൈവരിച്ച കേരളത്തിലെ ഒരേയൊരു വിമാനത്താവളവും ദക്ഷിണേന്ത്യയിലെ നാലാമത്തെ വിമാനത്താവളവുമാണ് സിയാല്‍. നിലവിലുള്ള ശീതകാല സമയക്രമം അനുസരിച്ച്‌ ആഴ്ചയില്‍ 1360 ആഭ്യന്തര, രാജ്യാന്തര മേഖലകളിലെ 40 ലേറെ നഗരങ്ങളിലേയ്ക്ക് സര്‍വീസുകള്‍ സിയാല്‍ നടത്തുന്നുണ്ട്. ഭാവിയിലെ ട്രാഫിക് വളര്‍ച്ച മുന്നില്‍ കണ്ട്, രാജ്യാന്തര ടെര്‍മിനല്‍ വികസനം ഉള്‍പ്പെടെ ഏഴ് മെഗ്ര പദ്ധതികള്‍ സിയാല്‍ അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *