ഇടുക്കി: നെടുങ്കണ്ടത്ത് മദ്യലഹരിയില്‍ ഭർത്താവിന്റെ സുഹൃത്ത് വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചതായി റിപ്പോർട്ട്. നെടുങ്കണ്ടം പച്ചടി മാറാത്തുകുളം ജോർജിന്റെ ഭാര്യ ബീന(38)യ്ക്കാണ് പരിക്കേറ്റത്. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് ജോർജി(43)നും പരിക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി എട്ടിനാണ് സംഭവം ഉണ്ടായത്. ജോർജ് മദ്യപിച്ച് വീട്ടിലെത്തിയതില്‍ ക്ഷുഭിതയായ ബീന ഭർത്താവിനെ കൂട്ടി മദ്യപിക്കുന്നതിനെച്ചൊല്ലി ശരത്തിനെ ഫോണില്‍ വിളിച്ച് ശകാരിക്കുകയും തുടർന്ന് ശരത്തിന്റെ വീട്ടിലെത്തുകയും വാക്കേറ്റമുണ്ടാവുകയും ആയിരുന്നു.വഴക്ക് രൂക്ഷമായതോടെ ശരത് കൈയിലിരുന്ന കത്തി എടുത്ത് വീശുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിൽ ബീനയുടെ ഇടത് കൈത്തണ്ട മുറിഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ ബീനയെയും ഭർത്താവിനെയും നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നെടുങ്കണ്ടത്ത് മദ്യലഹരിയില്‍ വീട്ടമ്മയെ വെട്ടി ഭർത്താവിന്റെ സുഹൃത്ത്
