എന്‍സിപി ന്യൂനപക്ഷ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ന്യൂനപക്ഷ അവകാശ പ്രഖ്യാപന സമ്മേളനവും റിപ്പബ്ലിക് ദിനാഘോഷവും സംഘടിപ്പിച്ചു. കളമശ്ശേരി ഫാല്‍ക്കണ്‍ മഹാത്മ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി എന്‍.എ മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ അഹമ്മദ് കബീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ന്യൂനപക്ഷ ഐക്യം ഒരു അനിവാര്യത എന്ന വിഷയത്തില്‍ പി.ജെ ആന്റണിയും ഭരണഘടന ചരിത്രവഴി എന്ന വിഷയത്തില്‍ അഡ്വക്കറ്റ് റോയി വാരിക്കാട്ടും ഭരണഘടന ആമുഖം ഒരു വിശകലനം എന്ന വിഷയത്തില്‍ മധുവും പ്രഭാഷണങ്ങള്‍ നടത്തി. സംസ്ഥാന നേതാക്കളായ ഔസേപ്പച്ചൻ , അലക്സാണ്ടർ തുടങ്ങിയവർ പ്രസംഗിച്ചു. കലോത്സവ വേദികളിൽ വിജയികളായ കുട്ടികളെ യോഗത്തിൽ ആദരിച്ചു.
എന്‍സിപി ന്യൂനപക്ഷ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ന്യൂനപക്ഷ അവകാശ പ്രഖ്യാപന സമ്മേളനവും റിപ്പബ്ലിക് ദിനാഘോഷവും സംഘടിപ്പിച്ചു
