മലപ്പുറം: എം. ഇ. എസ് ആർട്സ് & സയൻസ് കോളേജിൽ എൻ.സി.പി. യുടെ വിദ്യാർത്ഥി സംഘടനയായ എൻ. എസ്. സി ക്ക് മിന്നും ജയം. കോളജിലെ 12-ൽ 12- സീറ്റും നേടിയെടുത്ത് കൊണ്ടാണ് എൻ.എസ്. സി ചരിത്ര വിജയം നേടിയത്.
കേരളത്തിലാദ്യമായാണ് എൻ.സി.പി.യുടെ വിദ്യാർത്ഥി സംഘടനയായ എൻ. എസ്. സി കോളേജിൽ ഭരണം പിടിക്കുന്നത്. ഈ ചരിത്ര വിജയത്തിൽ എൻ.സി.പി. ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രസിഡൻ്റുമായ എൻ. എ. മുഹമ്മദ് കുട്ടി വിജയികളെ അനുമോദിച്ചു. തിങ്കളാഴ്ച നടക്കുന്ന വിജഹ്ലാദ പരിപാടി എൻ.എ. മുഹമദ് കുട്ടി ഉദ്ഘാടനം ചെയ്യും.മുഹമ്മദ് നിഷാദ് (ചെയർമാൻ) അർഷിദ് (ജനറൽ സെക്രട്ടറി )ഹബീബ് (യു. യു. സി) ഉല ഉസ്മാൻ (വൈസ് ചെയർപേഴ്സൺ) നാഫിസത്തുൽ മിൻസ (ജോയൻ്റ് സെക്രട്ടറി)സെന സിദ്ര,ജിഷാൻ, ഹന്ന പർവീൻ, ആശിഖ്, എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.