തിരുവനന്തപുരം: എന്‍ സി പിയിലെ മന്ത്രിമാറ്റ വിഷയത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കത്തയച്ച് ശശീന്ദ്രന്‍ പക്ഷം. ഇന്നലെ തൃശൂരില്‍ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്ത ശേഷമാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന് ശശീന്ദ്രന്‍ വിഭാഗം കത്തയച്ചത്. മന്ത്രിമാറ്റം സംബന്ധിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നകയാണെന്ന് ശശീന്ദ്രന്‍ വിഭാഗം കത്തില്‍ പറയുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
എന്‍സിപിയിലെ മന്ത്രിമാറ്റം; ശരത് പവാറിന് കത്തയച്ച് ശശീന്ദ്രന്‍ വിഭാഗം
