നവജ്യോത് സിദ്ദുവിനായി റാലി സംഘടിപ്പിച്ചു: രണ്ട് നേതാക്കളെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു

Breaking National

ഡല്‍ഹി: പാര്‍ട്ടി നേതാക്കളായ മഹശീന്ദര്‍ സിങ്ങിനെയും മകന്‍ ധരംപാല്‍ സിംഗിനെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജ വാറിംഗ്. മോഗ ജില്ലയില്‍ നവജ്യോത് സിംഗ് സിദ്ദു നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് രണ്ട് നേതാക്കള്‍ക്കെതിരെയും നടപടിയുണ്ടായത്.
റാലിയെ കുറിച്ച് പ്രാദേശിക നേതൃത്വത്തെ അറിയിക്കാത്തതിന് ഇരുവര്‍ക്കും ജനുവരി 21 ന് കോണ്‍ഗ്രസ് പഞ്ചാബ് ഘടകം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. രണ്ട് ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
റാലിയെക്കുറിച്ച് പ്രാദേശിക നേതാക്കളെ അറിയിക്കാത്തതിനും തന്നോട് ചര്‍ച്ച ചെയ്യാത്തതിനും കോണ്‍ഗ്രസിന്റെ മോഗ ഇന്‍ചാര്‍ജ് മാളവിക സൂദ് സച്ചാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. 2022ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മോഗ സീറ്റില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ട സച്ചാര്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് റാലിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *