നവകേരള സദസിനു കാസര്‍കോട്ടെ മഞ്ചേശ്വരത്തു രാജകീയ തുടക്കം. മഞ്ചേശ്വരത്തെ പൈവെളിഗയില്‍ പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഏഴു കൗണ്ടറുകളുണ്ട്. രാജകീയ ബസുകളിലാണു മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടേയും നവകേരള യാത്ര. ടൂറിസ്റ്റു ബസുകള്‍ക്കുള്ള നിയമത്തില്‍ പ്രത്യേക ഇളവുകള്‍ അനുവദിച്ച് ഉത്തരവിറക്കി നിയമവിധേയമാക്കിയിട്ടുണ്ട്. മുന്‍ സീറ്റിന് 180 ഡിഗ്രി കറങ്ങാനും വെള്ളയ്ക്കു പകരം കറുത്ത നിറം നല്‍കാനും വാഹനത്തില്‍ ലിഫ്റ്റും ടോയ്ലെറ്റും ഒരുക്കാനും ബസിലേക്കു പുറത്തുനിന്നു വൈദ്യുതി നല്‍കാനും പ്രത്യേക ഉത്തരവിലൂടെ അനുമതി നല്‍കിയിട്ടുണ്ട്. കളര്‍കോഡിന്റെയും രൂപമാറ്റത്തിന്റേയും പേരില്‍ ടൂറിസ്റ്റ് ബസുകളെ വേട്ടയാടുന്ന സര്‍ക്കാരാണ് നവകേരള സദസിന്റെ ആഢംബര ബസിനു നിയമലംഘനം അനുവദിച്ചിരിക്കുന്നത്.
നവകേരള സദസിനു കാസര്‍കോട്ടെ മഞ്ചേശ്വരത്തു രാജകീയ തുടക്കം
