കൊച്ചി : നവകേരള സദസ് ഇന്ന് സമാപിക്കും. സംസ്ഥാനത്തെ നൂറ്റി നാൽപത് മണ്ഡലങ്ങളും പൂർത്തിയാക്കിയാണ് നവ കേരള സദസ്സിന്റെ സമാപനം.
നവകേരള സദസിന് നേരത്തെ തന്നെ സമാപനമായെങ്കിലും കാനം രാജേന്ദ്രന്‍റെ നിര്യാണത്തെത്തുടർന്ന് മാറ്റിവെച്ച എറണാകുള ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്നലെയും ഇന്നുമായി തുടരുന്നത്.
എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് മുഖ്യമന്തിയും മന്ത്രിമാരും ഇന്നെത്തുക.
വൈകിട്ട് 3 നും അഞ്ചിനുമാണ് പൊതുയോഗങ്ങൾ.
നവകേരള സദസ് ഇന്ന് സമാപിക്കും: കനത്ത സുരക്ഷ
