നവകേരള ബസിനെതിരായ ഷൂ ഏറ് സമരത്തെ തള്ളി കെഎസ്‌യു

Breaking Kerala

കൊച്ചി: നവകേരള ബസിനെതിരായ ഷൂ ഏറ് സമരത്തെ തള്ളി കെഎസ്‌യു. ഷൂ ഏറ് സമരവുമായി മുന്നോട്ട് പോകില്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.
ഇത്തരത്തിലുള്ള സമരമാർഗം ജനാധിപത്യപരമല്ലെന്ന ബോധ്യമുണ്ടെന്ന് അലോഷ്യസ് സേവ്യർ. ഷൂ ഏറ് സമരം പാർട്ടിയുടെ അറിവോടെയല്ലെന്നും വൈകാരിക പ്രകടനം മാത്രമായി കാണുന്നതെന്നും കെഎസ്‌യു വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വം ഇടപ്പെട്ടതോടെയാണ് നിലപാട് തിരുത്തൽ.
അതേസമയം തിരുവനന്തപുരം വരെ കരിങ്കൊടി പ്രതിഷേധം ശക്തമാക്കുമെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. ഷൂ ഏറ് സമരം തുടരുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും അലോഷ്യസ് സേവ്യർ പറയുന്നു.
എന്നാൽ ഇന്നലെ ഷൂ ഏറ് സമരത്തിന് പിന്നാലെ ഷൂ ഏറ് പ്രതിഷേധം തിരുവനന്തപുരം വരെ തുടരുമെന്ന് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *