തിരുവനന്തപുരം : നവകേരള സദസിന് ബോംബ് ഭീഷണി മുഴക്കി ഊമക്കത്ത്.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ ഓഫീസിലേക്കാണ് ഊമക്കത്ത് വന്നത്. നവകേരള വേദികളിൽ ബോംബ് വയ്ക്കുമെന്നാണ് കത്തിലുള്ളത്.
മന്ത്രിമാർ യാത്ര ചെയ്യുന്ന വാഹനത്തിലും ബോംബ് സ്ഫോടനം നടത്തുമെന്നും കത്തിൽ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
നവകേരള സദസിന് ബോംബ് ഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു
