നവകേരള സദസ് ഇന്ന് അവസാന ജില്ലയായ തിരുവനന്തപുരത്തേക്ക്

Kerala

നവകേരള സദസ് ഇന്ന് അവസാന ജില്ലയായ തിരുവനന്തപുരത്തേക്ക്. ഇന്ന് വൈകിട്ട് വർക്കല ശിവഗിരിമഠത്തിൽ സമാപിക്കുന്നതോടെ സദസ് ഔദ്യോഗികമായി തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിക്കും. രാവിലെ ഒൻപതിന് കൊല്ലം ബീച്ച് ഹോട്ടലിൽ മന്ത്രിസഭായോഗത്തോടെയാവും ഇന്ന് സദസ് ആരംഭിക്കുക. തുടർന്ന് പകൽ 11 ന് ഇരവിപുരം മണ്ഡലത്തിൽ കന്റോൺമെന്റ് മൈതാനത്ത് സദസെത്തും. ശേഷം ഉച്ചതിരിഞ്ഞു 3 മണിക്ക് കടക്കൽ മണ്ഡലവും വൈകിട്ട് 4 ന് ചാത്തന്നൂർ മണ്ഡലവും കടന്നു വർക്കലയിൽ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *