നവ കേരള സദസ്സിന്റെ ആലോചനാ യോഗത്തിൽ കുടുംബശ്രീ ഭാരവാഹികളെ തെറ്റിദ്ധരിപ്പിക്കുന്നു: കോൺഗ്രസ്

Kerala

തലയോലപ്പറമ്പ് :
നവ കേരള സദസ്സിന്റെ ആലോചന യോഗങ്ങളിൽ കുടുംബശ്രീ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് പങ്കെടുപ്പിക്കുന്നതായി തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തും പ്രലോഭനങ്ങളിൽ പെടുത്തിയുമാണ് യോഗങ്ങളിലേക്ക് കുടുംബശ്രീ ഭാരവാഹികളെ എത്തിക്കുന്നത്.

യോഗങ്ങളിൽ നവകേരള സദസ്സിൽ ആളുകളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് മാത്രമാണ് ചർച്ച നടക്കുന്നത്.ഇത് കുടുംബശ്രീ അംഗങ്ങളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വിധവ പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമപെൻഷനുകൾ പോലും കുടിശിഖ വരുത്തിയ സർക്കാർ നടത്തുന്ന നവകേരള സദസ്സ് രാഷ്ട്രീയ പ്രചരണപരിപാടി മാത്രമാണെന്ന് കോൺഗ്രസ് ആരോപിച്ചു.രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി കുടുംബശ്രീ
അംഗങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുവാൻയോഗം തീരുമാനിച്ചു.

ബ്ലോക്ക് പ്രസിഡണ്ട് എം.കെ.ഷിബു അധ്യക്ഷത വഹിച്ചു. എൻ.എം. താഹ, പി.വി.പ്രസാദ്,എം. ജെ.ജോർജ് , അഡ്വ. പി.വി.സുരേന്ദ്രൻ , വി.ടി. ജെയിംസ്, പി.സി.തങ്കരാജ്, ഷൈൻ പ്രകാശ്, ജോസ് കെ.പി ,ജോൺ തറപ്പേൽ , കെ.കെ.രാജു , ബാബുപൂവനേഴത്ത്,പി.എം. മക്കാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *