നവകേരള സദസ് ഇന്ന് കോട്ടയം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ. രാവിലെ 9 മണിക്ക് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയ പാരിഷ് ഹാളിൽ നടക്കും. കടുത്തുരുത്തി നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ് കുറവിലങ്ങാട് പകൽ 11 മണിക്ക് ദേവമാതാ കോളേജ് മൈതാനത്തിൽ നടക്കും.
വൈക്കം നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ് 3 മണിക്ക് വൈക്കം ബീച്ച് മൈതാനിയിൽ നടക്കും. 4 മണിക്ക് അരൂർ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ് അരയങ്കാവിൽ നടക്കും. ചേർത്തല നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ് 5 മണിക്ക് സെന്റ്മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ നടക്കും.