നവകേരള സദസ് ഇന്ന് കണ്ണൂരിലെ കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങൾ പൂർത്തിയാക്കും. കണ്ണൂർ ജില്ലയിലെ മൂന്നാം ദിന പര്യടനമാണ് ഇന്ന്. രാവിലെ 11 ന് കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂർ പൂക്കോം റോഡിലെ വാഗ്ഭടാനന്ദ നഗറിൽ മന്ത്രിസഭയെത്തും. ശേഷം ഉച്ചയ്ക്ക് 3 ന് മട്ടന്നൂർ മണ്ഡലത്തിലെ മട്ടന്നൂർ വിമാനത്താവളം ഒന്നാം ഗേറ്റിന് സമീപവും വൈകിട്ട് 4.30 ന് പേരാവൂർ മണ്ഡലത്തിൽ ഇരുട്ടി പയഞ്ചേരിമുക്ക് തവക്കൽ മൈതാനത്തിലും പര്യടനം നടക്കും.
നവ കേരള സദസ്സ് കണ്ണൂരിൽ പര്യടനം തുടരുന്നു
