നവകേരള സദസ്സിനിടെ ദേഹസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് മന്ത്രി എ കെ ശശീന്ദ്രനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Breaking Kerala

നവകേരള സദസിനിടെ ദേഹസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന മന്ത്രി എ കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ മുതല്‍ നേരിയ തളര്‍ച്ചയുണ്ടായിരുന്ന മന്ത്രി വൈകിട്ട് നടന്ന ചെങ്ങന്നൂരിലെ നവകേരള സദസില്‍ പങ്കെടുക്കാതെ പത്തനംതിട്ടയിലേക്ക് എത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെ രക്തസമ്മര്‍ദം ഉയര്‍ന്നതിനു പിന്നാലെപത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ശരീരത്തില്‍ സോഡിയം കുറഞ്ഞതിന് തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *