ഞീഴൂർ: നവകേരളാ സദസിന് മുന്നോടിയായി ഞീഴൂർ പഞ്ചായത്തിലെ 14 വാർഡുകളിലും സംഘാടക സമതി രൂപീകരിച്ചു. വിവിധ യോഗങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് കലാ ദിലീപ്, സി.പി.എം ലോക്കൽ സെക്രട്ടറി ജയിംസ് ഉതുപ്പാൻ, എൽ.ഡി.എഫ് കൺവീനർ സന്തോഷ് കുഴിവേലിൽ, കേരളാ കോൺഗ്രസ് ഉന്നതാധികാരി സമതി അംഗം സഖറിയാസ് കുതിരവേലി , കെ.പി ദേവദാസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി . അശോകൻ ,പി.ആർ സുഷമ, കെ.പി ദേവദാസ് ,പി.ടി.കുര്യൻ, വിനോദ് വാട്ടവത്ത്, സി.കെ.മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. വാർഡ് 12 സംഘാടക സമതി യോഗം പഞ്ചായത്ത് പ്രസിഡന്റ് കലാ ദിലീപ് ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈനി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് കൺവീനർ സന്തോഷ് കുഴിവേലിൽ, സി.ഐ.റ്റി യു ഏരിയാ പ്രസിഡന്റ് കെ.പി. ദേവദാസ് , സി പി.എം ബൂത്ത് സെക്രട്ടറി എം.പി. ബാബു, കേരളാ കോൺഗ്രസ് വാർഡ് പ്രസിഡന്റ് ജോസഫ് വാര പടവിൽ, ഐശ്വര്യ തുടങ്ങിയവർ പ്രസംഗിച്ചു. നവംബർ 17 മുതൽ 22 വരെ വീട്ടുമുറ്റ സദസുകൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. വാർഡ് മെമ്പർ ഷൈനി സ്റ്റീഫൻ ചെയർമാനായും, അംഗനവാടി റ്റീച്ചർ ആൻസി തോമസ് കൺവീനറും മായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു.
നവകേരളാ സദസ്: ഞീഴൂർ പഞ്ചായത്ത് വാർഡ് സംഘാടക സമതി രൂപീകരിച്ചു
