പാലായിൽ സംഘടിപ്പിച്ച നവകേരള സദസിൽ ഇടതു പക്ഷ മുന്നണിയിലെ ഒരു എംപി തന്നെ ജനങ്ങൾക്ക് വേണ്ടി മൂന്ന് കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടും അതൊന്നും ചെവിക്കൊള്ളാതെ യാത്രയുടെ ഉദ്ദേശം അതല്ലന്ന് തിരുത്തി സ്വന്തം മുന്നണിയിലെ എംപിയേയും കോട്ടയം ജില്ലയിലെ ജനങ്ങളെയും അപമാനിച്ച മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പോയ് മുഖം അഴിഞ്ഞു വീണു.
ജനങ്ങളുടെ പ്രശ്നപരിഹാരമല്ല നവകേരള സദസിന്റെ ഉദ്ദേശം എന്ന് വെക്തമായി പറഞ്ഞ സാഹചര്യത്തിൽ കൊച്ചുകുട്ടികളെയും. കുടുംബ ശ്രീ പ്രവർത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും വിഡ്ഢി വേഷം കെട്ടിച്ചു പങ്കെടുപ്പിക്കുന്ന കോടികൾ മുടക്കിയുള്ള പരിപാടി ഉപേക്ഷിക്കാൻ പിണറായി വിജയൻ തയ്യാറാകണം.
റബ്ബറിന്റെ തറവില ഇരുന്നൂറ്റൻപത് രൂപയാക്കണമെന്ന് പ്രസ്ഥാവിച്ച കേരള കോൺഗ്രസ്സ് എം പി ചാഴികാടനെ മാത്രമല്ല ഇടതുപക്ഷ മുന്നണിയിൽ കടിച്ചു തൂങ്ങി നിൽക്കുന്ന കേരള കോൺഗ്രസ്സ് എം പ്രവർത്തകരുടെ മുഖത്ത് മുഖ്യമന്ത്രി പിണറായി വിജയൻ അടിച്ച അടിയാണ് ഇന്നലെ പാലായിൽ നടന്ന സംഭവം.
ജനങ്ങളുടെയും കർഷകരുടെയും പ്രശ്നങ്ങൾ കേൾക്കാനോ അതിന് പരിഹാരമുണ്ടാക്കാനോ ഇടതു മുന്നണിയിലെ പാർട്ടിക്കും തോമസ് ചാഴികാടൻ എംപിക്കും സാധിക്കുന്നില്ലങ്കിൽ-
ജനങ്ങളോട് മാപ്പ് പറഞ്ഞു എംപി സ്ഥാനം രാജിവെച്ചു മുന്നണി വിടാനുള്ള നട്ടെല്ല് ഉറപ്പ് കാണിക്കണം എന്ന് മാത്രമാണ് ആവശ്യപ്പെടാനുള്ളത്.
*എൻ ഹരി ബിജെപി മധ്യമേഖല പ്രസിഡന്റ്*