മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസിന്റെ ബംഗളൂരു സര്‍വീസ് നാളെ ആരംഭിക്കും. ഗരുഡ പ്രീമിയം എന്ന് പേര് മാറ്റിയ ബസ്, കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്കാണ് സര്‍വീസ് നടത്തുക. ബസ് ജീവനക്കാര്‍ക്കുള്ള പരിശീലനം കോഴിക്കോട് നടന്നു.
ഏറ്റവും തിരക്കേറിയ കോഴിക്കോട്- ബംഗളൂരു അന്തര്‍സംസ്ഥാന പാതയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിന്റെ യാത്രയ്ക്കായി ഉപയോഗിച്ച ബസ് സര്‍വീസ് നടത്തുക. ആദ്യ സര്‍വീസ് ഞായറാഴ്ച പുലര്‍ച്ചെ 4 മണിക്ക് കോഴിക്കോട് നിന്ന് ആരംഭിക്കും. രാവിലെ 11:35 ബംഗളൂരു എത്തും. ഉച്ചയ്ക്ക് 2:30ന് പുറപ്പെട്ട് രാത്രി 10:05ന് കോഴിക്കോട് തിരിച്ചെത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.