നവകേരള സദസ്സിനെ വിമര്‍ശിച്ചതിന് വ്യാപാരിയെ മര്‍ദ്ദിച്ചു:ആലുവ പച്ചക്കറി മാര്‍ക്കറ്റില്‍ നാളെ പണിമുടക്ക്

Kerala

ആലുവ: നവകേരള സദസ്സിനെ വിമര്‍ശിച്ചതിന് പച്ചക്കറി മാര്‍ക്കറ്റിലെ സവാള വ്യാപാരിയെ ചുമട്ടുതൊഴിലാളികള്‍ മര്‍ദിച്ചതായി പരാതി.സവാള മൊത്തവ്യാപാരിയായ തോമസിനാണ് മര്‍ദനമേറ്റത്.

നവകേരള സദസ്സിനെ വിമര്‍ശിച്ചതിലുള്ള വിരോധം മൂലമാണ് മര്‍ദനമെന്നാണ് ആരോപണം. സി.ഐ.ടി.യു നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മര്‍ദനം. പരിക്കേറ്റ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മര്‍ദനത്തില്‍ പ്രതിഷേധിച്ച്‌ പച്ചക്കറി മാര്‍ക്കറ്റിലെ വ്യാപാരികള്‍ വെള്ളിയാഴ്ച പണി മുടക്കും. രാവിലെ ഒമ്ബതു മണിക്ക് മാര്‍ക്കറ്റ് പരിസരത്ത് പ്രതിഷേധ പ്രകടനവും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *