നവകേരള സദസ്സിലെ പ്രതിഷേധത്തിൽ നിലപാട് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അടിച്ചാൽ തിരിച്ചടിക്കുമെന്നാണ് വി ഡി സതീശൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. പ്രവർത്തകരെ ആക്രമിച്ച പൊലീസിന് ഗുഡ് സർവീസ് നൽകുന്നത് പ്രതിപക്ഷത്തിനെ പരിഹസിക്കലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
രാമക്ഷേത്രം പരിപാടിയിൽ പങ്കെടുക്കേണ്ട തീരുമാനം ദേശീയ നേതൃത്വം തീരുമാനിക്കും. സിപിഐഎം എല്ലാ വിഷയത്തെയും വോട്ട് രാഷ്ട്രീയം ആക്കുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.