നവ കേരള സദസ്സിന്റെ സമാപന ദിവസം ഡിജിപി ഓഫീസിലേക്ക് കോൺഗ്രസിന്റെ മാർച്ച്. കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ നയിക്കുന്ന പ്രതിഷേധ മാർച്ചിൽ എംഎല്‍എ മാരും എംപിമാരും പങ്കെടുക്കും. നവകേരള യാത്രക്കു നേരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതിൽ ശക്തമായ പ്രതിഷേധത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.
നവകേരള യാത്രയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെയുള്ള മർദ്ദനത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ കെ മുരളീധരൻ എം പി രംഗത്ത് വന്നിരുന്നു. പ്രസ്താവനയുടെ മൂർച്ച ആക്ഷനിൽ ഇല്ല. രാഷ്ട്രീയ കാര്യ സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്യും. ജീവൻരക്ഷാ പ്രവർത്തനം യൂത്ത് കോൺഗ്രസ് പ്രവർത്തകരും നടത്തണം. ഇതിന് പാർട്ടിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു