പത്തനംതിട്ട: നൗഷാദ് തിരോധാന കേസില്‍ അഫ്സാനയുടെ ആരോപണത്തിനെതിരെ വീഡിയോ തെളിവ് പുറത്തുവിട്ട് പൊലീസ്. മർദ്ദിച്ചു എന്ന ആരോപണം കളവാണെന്ന് പൊലീസ് പറയുന്നു.
ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം മുഖത്തടക്കം അഫ്സാന കാണിച്ച പാടുകൾ വ്യാജമാണെന്നും പൊലീസ് കൂട്ടിച്ചേര്‍ക്കുന്നു. ഇത് തെളിയിക്കുന്ന ദൃശ്യങ്ങൾ വകുപ്പ് തല അന്വേഷണത്തിനായി കൂടൽ പൊലീസ് സമർപ്പിച്ചു.
ചോദ്യം ചെയ്യലിന്റെ സിസിടിവി ദൃശ്യങ്ങളും കൈമാറിയിട്ടുണ്ട്. നൗഷാദിനെ കൊലപ്പെടുത്തി എന്ന രീതിയിൽ അഫ്സാന പൊലീസിന് കാണിച്ചു കൊടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് തന്നെക്കൊണ്ട് പൊലീസ് തല്ലി പറയിപ്പിച്ചു എന്നായിരുന്നു നൗഷാദിന്റെ ഭാര്യ അഫ്സാനയുടെ ആരോപണം. പൊലീസ് തന്നെ കൊലക്കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്നും പൊതു സമൂഹത്തിന് മുന്നിൽ കുറ്റക്കാരിയായി ചിത്രീകരിച്ചുവെന്നും അഫ്സാന ആരോപിച്ചിരുന്നു.