കൊല്‍ക്കത്തയില്‍ അഞ്ചുനില കെട്ടിടം നിലം പൊത്തി; രണ്ടു മരണം

Breaking National

കൊല്‍ക്കത്ത: തെക്കൻ കൊല്‍ക്കത്തയിലെ മെത്തിയബ്രൂസില്‍ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നുവീണു. അപകടത്തില്‍ രണ്ടുപേർ മരിച്ചു.
ഞായറാഴ്ച അർധരാത്രിയോടെയാണ് കെട്ടിടം തകർന്നുവീണത്. കെട്ടിടത്തിനടിയില്‍ കുടുങ്ങിയ 15 പേരെ പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തി.
ഏതാനും ആളുകള്‍ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് തിരച്ചില്‍ തുടരുകയാണ്. കൊല്‍ക്കത്ത പൊലീസ് കമ്മീഷണർ വിനീത് ഗോയല്‍ അപകടസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.ഞായറാഴ്ച രാത്രി വൈകി ഗാർഡൻ റീച്ച് ഏരിയയിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടം തകർന്നു. ഞങ്ങൾ കുറച്ച് പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്,” പോലീസ് ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *