ഡൽഹി: ലൈഗിംകാതിക്രമ കേസിൽ ആരോപണ വിധേയനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ മകൻ കരൺ ഭൂഷൺ സിങ്ങിനെ ഉത്തർപ്രദേശ് ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റായി നിയമിച്ചതിനെതിരെ ഗുസ്‌തി താരങ്ങൾ.ഫെഡറേഷന്റെ നടപടിക്കെതിരെ പ്രതിഷേധം നടത്തുമെന്ന് ഗുസ്‌തി താരങ്ങളായ ബജ്റങ് പുനിയയും സാക്ഷി മാലിക്കും മുന്നറിയിപ്പ് നൽകി.ഫെഡറേഷന്റെ സസ്പെൻഷൻ നീക്കാനുള്ള യുണൈറ്റഡ് വേൾഡ് റെസ്‌ലിങ്ങിന്റെ (യുഡബ്ല്യുഡബ്ല്യു) തീരുമാനത്തിൽ ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ബ്രിജ് ഭൂഷൻ്റെ അടുത്ത അനുയായിയും കൈസർഗഞ്ചിൽ നിന്നുള്ള ബിജെപി എംപിയുമായ സഞ്ജയ് സിങ്ങിനെ ചുമതലപ്പെടുത്തിയതിലും താരങ്ങൾ അതൃപ്ത്തി അറിയിച്ചു.ഫെഡറേഷന്റെ സസ്പെൻഷൻ പിൻവലിച്ച യുഡബ്ല്യുഡബ്ല്യു പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ നടപടികളൊന്നും സ്വീകരിക്കില്ലെന്ന് രേഖാമൂലമുള്ള ഉറപ്പ് നൽകാൻ ദേശീയ ഫെഡറേഷനോട് നിർദ്ദേശിച്ചു.നിശ്ചിത സമയപരിധിക്കുള്ളിൽ തെഞ്ഞെടുപ്പ് നടത്തുന്നതിൽ ഗുസ്തി ഫെഡറേഷന് സാധിക്കാതെ വന്നപ്പോൾ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് യുഡബ്ല്യുഡബ്ല്യു ഫെഡറേഷന് സസ്പെൻഡ് ചെയ്തത്.