ന്യൂഡല്‍ഹി: മുഖ്യമന്ത്രിക്ക് ജയ് വിളിക്കാൻ കുട്ടികളെ പൊരിവെയിലത്ത് നിര്‍ത്തിയ സംഭത്തില്‍ നടപടിയുമായി ദേശീയ ബാലാവകാശ കമ്മീഷൻ.അഞ്ച് ദിവസത്തിനകം നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കാനൂൻഗോ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു.
ഇത്തരം ചെയ്തികള്‍ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതാണെന്നും പഠനത്തെ ബാധിക്കുമെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.