കോഴിക്കോട്: സിപിഐഎം ഒരു ഭാഗത്ത് സമുദായത്തെ പ്രീണിപ്പിക്കുന്നുവെന്നും മറുഭാഗത്ത് മതനിരാസത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ച് നാസർ ഫൈസി കൂടത്തായി.
സിപിഐഎമ്മിൻ്റേത് ഇരട്ടത്താപ്പെന്ന് ആരോപിച്ച നാസർ ഫൈസി കൂടത്തായി മിശ്രവിവാഹത്തിൽ താൻ പറഞ്ഞത് സമുദായത്തിന്റെ നിലപാടാണെന്നും വ്യക്തമാക്കി. തൻ്റെ നിലപാടിനെ ആർക്കും എതിർത്ത പറയാൻ കഴിയില്ല. മിശ്രവിവാഹം ഇസ്ലാമികമല്ലെന്ന് സമസ്ത വ്യക്തമാക്കിയിട്ടുണ്ടെന്നും നാസർ ഫൈസി കൂടത്തായി ചൂണ്ടിക്കാണിച്ചു.