പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനം ഇടത് വലത് മുന്നണികളെ അങ്കലാപ്പിലാക്കി: കെ സുരേന്ദ്രൻ

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനം ഇടത് വലത് മുന്നണികളെ അങ്കലാപ്പിലാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസിന് വരേണ്യ മനസാണ്. അവർ മോദിയെ പ്രധാനമന്ത്രിയായി അംഗീകരിക്കുന്നില്ല. പിന്നാക്കക്കാരൻ വടക്കുംനാഥൻ്റെ മണ്ണിൽ എത്തിയതാണ് പ്രശ്നം. അതുകൊണ്ടാണ് ചാണക വെള്ളം തളിച്ച് അവർ പ്രതിഷേധിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു.

രാഷ്ട്രപതിയോടും ഉപരാഷ്ട്രപതിയോടും കോൺഗ്രസിന് അതേ സമീപനമാണ്. കോൺഗ്രസിന് അസഹിഷ്ണുതയാണ്. രാഹുൽ ഗാന്ധിക്കും നേതാക്കൾക്കും വരേണ്യ മനോഭാവമാണ്. തൃശൂരിൽ കണ്ടത് അതേ മനോഭാവമാണ്. മോദിയുടെ ഗ്യാരൻ്റി വികസനത്തിനാണ്, അല്ലാതെ വോട്ട് ബാങ്ക് രാഷ്ട്രീയമല്ലെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *