ചങ്ങനാശ്ശേരി:നായർ സർവീസ് സൊസൈറ്റിയിൽ ഭിന്നത.പ്രതിനിധി സഭയിൽ നിന്ന് ആറു പേർ ഇറങ്ങിപ്പോയി.കലഞ്ഞൂർ മധു,പ്രശാന്ത് പി കുമാർ,മാനപ്പള്ളി മോഹൻ കുമാർ, വിജയകുമാരൻ നായർ,രവീന്ദ്രൻ നായർ,അനിൽകുമാർ എന്നിവരാണ് ഇറങ്ങിപ്പോയത്.300 അംഗ പ്രതിനിധി സഭയിൽ നിന്നാണ് 6 പേർ ഇറങ്ങി പോയത്..ജനറൽ സെക്രട്ടറിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.മന്നം വിഭാവനം ചെയ്ത നിലപാടുകളിൽ നിന്ന് നിലവിലെ നേതൃത്വം വ്യതിചലിച്ചെന്ന് കലഞ്ഞൂർ മധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ധനമന്ത്രി കെ. എൻ. ബാലഗോപലിന്‍റെ സഹോദരൻ കൂടിയാണ് കലഞ്ഞൂർ മധു.26 വർഷമായി മധു ഡയറക്ടർ ബോർഡ് അംഗമാണ്.ഇന്ന് മധുവിനെ ഡയറക്ടർ ബോർഡിൽ നിന്ന് നീക്കം ചെയ്യാൻ നേതൃത്വം തീരുമാനിച്ചതിനു പിന്നാലെയാണ് പ്രതിനിധി സഭയിൽ നിന്നുള്ള ഇറങ്ങിപോക്ക്.
നായർ സർവീസ് സൊസൈറ്റിയിൽ ഭിന്നത; പ്രതിനിധി സഭയിൽ നിന്ന് ആറു പേർ ഇറങ്ങിപ്പോയി
