CPI (M) വ്യാജ പ്രചരണം അവസാനിപ്പിക്കണം; എൻ. ഹരി

Kerala

പാവപ്പെട്ട റബ്ബർ കർഷകർക്ക് തറവില 250 രൂപ നൽകും എന്ന് പറഞ്ഞ് അധികാരത്തിൽ വന്നവർ അടുത്ത തിരഞ്ഞെടുപ്പിലും വാഗ്ദാനം ആവർത്തിച്ചതല്ലാതെ കർഷകർക്കായി ഒന്നും ചെയ്തില്ല. ഇത് മറച്ച് വയ്ക്കാനായി നിരന്തരമായി കേന്ദ്ര സർക്കാരിനും റബ്ബർ ബോർഡിനും എതിരെ വ്യാപകമായി വ്യാജപ്രചരണങ്ങൾ നടത്തുകയും സമരകോലാഹലങ്ങൾ നടത്തുകയുമായിരുന്നു എന്ന് റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് അംഗം എൻ.ഹരി.

റബ്ബർ ബോർഡ് നിർത്തലാക്കുന്നു ആസ്ഥാനം കോട്ടയത്ത് നിന്ന് മാറ്റുന്നു കപ്പ്ലoബ് ( ചിരട്ട പ്പാൽ) ഇറക്കുമതി തുടങ്ങിയ കാര്യങ്ങൾ ആയിരുന്നു പറഞ്ഞിരുന്നത്. ഇതെല്ലാം ഇനി പറഞ്ഞ് നിൽക്കാൻ കഴിയില്ല എന്ന് മനസിലാക്കിയതോടെ പുതിയ, നട്ടാൽ കുരുക്കാത്ത നുണകളുമായി ഇറങ്ങിയിരിക്കുകയാണ്.
അതിൽ പ്രധാനം ആയി പറയുന്നത് റബ്ബർ ആക്ട് മാറി റബ്ബർ ബിൽ വരുന്നു എന്നാണ് , അത് കർഷക ദ്രോഹം ആണെന്നാണ്. തികച്ചും വസ്തുതാ വിരുദ്ധമായ കാര്യമാണ്. കർഷകർക്ക് ഒരു തരത്തിലും മുമ്പ് ഉണ്ടായിരുന്ന അതായത് ആക്ടിൽ ഉണ്ടായിരുന്ന ഒരു കാര്യവും ലംഘിക്കുന്നില്ല. മറിച്ച് കർഷകർക്കായുള്ള കാര്യങ്ങൾ മാത്രം അല്ല വ്യാവസായിക സൗഹൃദവും കൂടിയായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട എന്ന് ഹരി പറഞ്ഞു. എന്നാൽ ഇന്നലെ CPI (M) ന്റെ കർഷകസംഘടനയായ കർഷക സംഘം പുതിയ കണ്ടെത്തലുകളുമായി വന്നിരിക്കുകയാണ്.
കർഷക സംഘം നേതാവായ K M രാധാകൃഷ്ണന്റെ പ്രസ്താവന മുൻകാലങ്ങളിൽ ബഡ്ജറ്റുകളിൽ 500 കോടിയോളം കേന്ദ്രസർക്കാർ നീക്കിവയ്ക്കാറുണ്ടായിരുന്നു ഇപ്പോൾ കഴിഞ്ഞ ബഡ്ജറ്റിൽ 218 കോടിയും ഇത്തവണ 210 കോടിയും എന്നാണ് പറയുന്നത്. അങ്ങനെ വരുന്നതു കൊണ്ട് ഇത് ഇല്ലാതാകും അതായത് റബ്ബർ ബോർഡ് കാരണമായി പറയുന്നത് FO മാരുടെ കുറവ് സയന്റിസ്റ്റുകളുടെ കുറവ് സാങ്കേതികവിദഗ്ദ്ധരുടെ കുറവ് മറ്റ് കർഷകർക്ക് ലഭിക്കണ്ട സേവനങ്ങൾ ഒക്കെ ഇല്ലാതാകുന്നു എന്നാണ്. കർഷക സംഘത്തിന് എവിടുന്നാണ് ഈ കണക്കുകൾ കിട്ടിയത് എന്ന് ഹരി ചേദിച്ചു.

ഇക്കാലത്തിനിടയിൽ ഏറ്റവും കൂടിയ തുക ബഡ്ജറ്റിൽ നീക്കിവച്ചത് നരേന്ദ്ര മോദി സർക്കാരാണന്ന് CPI (M) തിരിച്ചറിയണം. ഈ ബഡ്ജറ്റിൽ 268.76 കോടി ഇതുവരെ നൽകിയിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടിയതുകയാണ് ഇത് എന്ന് തിരിച്ചറിയണം. റിക്രൂട്ട്മെന്റ് റൂൾസ് പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി നടപടിക്രമങ്ങൾ അതിന്റെ അന്തിമ ഘട്ടത്തിലാണ്. അതുപോലെ തന്നെയാണ് FO മാരുടേയും ഗവേഷകരുടേയും കാര്യങ്ങൾ എന്ന് തിരിച്ചറിയുക. അല്ലാതെ ആടിനെ പട്ടിയാക്കുകയും പിന്നിട്ട് അതിനെ പേപ്പട്ടിയാക്കുകയും ചെയ്തിരുന്ന ഒരു കാലം ഉണ്ട് അത് അവസാനിച്ചിരികുന്നു.

കേന്ദ്രസർക്കാരിനേയും ബോർഡിനെയും പ്രതിസ്ഥാനത്ത് നിർത്തി നടത്തുന്ന പ്രചാരണം വില പോകില്ല. കേരളത്തിലെ ജനങ്ങൾ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നു. അതോടൊപ്പം മനസിലാക്കുകയും ചെയ്യുന്നു എന്നും ഹരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *