ആർപിഎഫ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് മൈസൂര് റെയിൽവേ സ്റ്റേഷനിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകൽ ശ്രമം തടഞ്ഞു

ആർപിഎഫ് ഉദ്യോഗസ്ഥരുടെ സമജോചിതമായ ഇടപെടൽ കൊണ്ട് ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നതിനുള്ള ശ്രമം തടയാൻ കഴിഞ്ഞു. ബുധനാഴ്ച പുലർച്ചെ 5. 20ന് സ്റ്റേഷൻ പരിസരത്ത് യുവതി കുഞ്ഞിനെ അന്വേഷിച്ചു നടക്കുന്നത് കോൺസ്റ്റബിൾ നാഗരാജു കണ്ടിരുന്നു. ഉടൻതന്നെ അദ്ദേഹം എ എസ് ഐ എയും ഇൻസ്പെക്ടറെയും വിവരമറിയിച്ചു. ഉദ്യോഗസ്ഥർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ 50 വയസ്സ് തോന്നിക്കുന്ന സ്ത്രീ കുഞ്ഞിനെയും കൊണ്ട് ആറാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് കടക്കുന്നത് കാണുകയും ഉദ്യോഗസ്ഥരെത്തി കുഞ്ഞിനെ രക്ഷിച്ച് അമ്മയുടെ കയ്യിൽ ഏൽപ്പിച്ചു. തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *