കോഴിക്കോട്: മീഞ്ചന്തയിൽ ബസിന്റെ യാത്ര തടസ്സപ്പെടുത്തി സ്കൂട്ടറിൽ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ യുവാവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് എംവിഡി. കല്ലായി സ്വദേശി ഫർഹാൻ്റെ ലൈസൻസ് ആണ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ആറ് സംഭവത്തിൽ ഫർഹാനെതിരെ പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞദിവസം വൈകിട്ട് കോഴിക്കോട് മീഞ്ചന്ത ബൈപാസിലാണ് സംഭവം. സിഗ് സാഗ് മാനറിലായിരുന്നു സ്‌കൂട്ടറിൽ അഭ്യാസപ്രകടനം നടത്തിയത്. സ്വകാര്യ ബസിന് മുന്നിൽ മീറ്ററുകളോളമാണ് യുവാവ് സ്‌കൂട്ടറുമായി അഭ്യാസ പ്രകടനം നടത്തിയത്.യുവാവ് മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.