പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജനവിധി അംഗീകരിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജനവിധി അംഗീകരിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍. യുഡിഎഫ് വിജയത്തിന് പിന്നില്‍ സഹതാപതരംഗമുണ്ട്. എല്‍ഡിഎഫ് അടിത്തറയില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ മരണാനന്തര ചടങ്ങ് പോലും തെരഞ്ഞെടുപ്പിനിടയിലാണ് നടന്നത്. എല്‍ഡിഎഫിന്റേത് നല്ല രീതിയിലുള്ള പ്രവര്‍ത്തനമായിരുന്നു. എല്‍ഡിഎഫ് മികവുറ്റ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പരാജയകാരണം വിശദമായി പരിശോധിച്ച് വിലയിരുത്തും. എല്‍ഡിഎഫ് വലിയ അവകാശവാദം ഉന്നയിച്ചിട്ടില്ല. ഫലം സര്‍ക്കാരിന്റെ വിലയിരുത്തലായി കാണാനാകില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *