യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മഹത്യാ സ്‌ക്വാഡ്: എം വി ഗോവിന്ദന്‍

Kerala

കണ്ണൂര്‍: നവ കേരള സദസ്സിന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മഹത്യാ സ്‌ക്വാഡെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. അവരെ രക്ഷിക്കുകയാണ് ഇടതുപ്രവര്‍ത്തകര്‍ ചെയതതെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ എം വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു.

‘മുഖ്യമന്ത്രിയുടേത് കലാപാഹ്വാനമല്ല. കരുതിയിരിക്കണമെന്നും ജാഗ്രത വേണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ആത്മസംയമനത്തോടെ കാര്യങ്ങള്‍ നീക്കണം. പ്രകോപനത്തില്‍ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പ്രവര്‍ത്തകരെ ചാവേറാക്കുകയാണ് ചെയ്തത്. മൂന്നോ നാലോ പേരെ പ്രതിഷേധത്തിലുണ്ടായിരുന്നുള്ളൂ. അവര്‍ വണ്ടിക്ക് മുന്നിലേക്ക് ചാടുകയായിരുന്നു. ചാടിയിട്ട് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ യാത്രയുടെ അവസ്ഥ എന്താകുമായിരുന്നു. ആത്മഹത്യാ സ്‌ക്വാഡായിരുന്നു അവര്‍. അവരെ പിടിച്ചുമാറ്റുകയാണ് ചെയ്തത്. മാതൃകാപരമായിരുന്നു അത്. എന്നാല്‍ പ്രതിഷേധക്കാര്‍ അതിന് വിധേയപ്പെട്ടില്ല. അത് പ്രശ്‌നമാണ്. ബോധപൂര്‍വ്വമുള്ള പ്രകോപനമായിരുന്നു അത്.’ എം വി ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *