മഹാരാഷ്ട്രയിൽ വിദ്വേഷ പ്രസംഗവുമായി അമിത് ഷാ. ബിജെപി അധികാരത്തിൽ ഉള്ളിടത്തോളം കാലം മുസ്ലീം വിഭാഗത്തിലുള്ളവർക്ക് മതാടിസ്ഥാനത്തിൽ സംവരണം അനുവദിക്കില്ലെന്ന് ആവർത്തിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പ്രകടന പത്രിക പുറത്തിറക്കി വെല്ലുവിളിച്ചത്. മുസ്ലീം സംവരണം രാജ്യത്ത് നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ചായിരുന്നു കേന്ദ്രമന്ത്രി അമിത് ഷായുടെ വിദ്വേഷ പ്രസംഗം. മുംബൈയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കവെയാണ് അമിത് ഷായുടെ വെല്ലുവിളി പ്രസ്താവന.