മൂസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ലീഗിനോട് കോണ്‍ഗ്രസ് നീതി കാണിച്ചില്ലെന്നാണ് പ്രതികരണം. ലീഗിനെ രണ്ട് സീറ്റില്‍ നിര്‍ത്തി. ലീഗ് മൂന്ന് സീറ്റ് മാത്രമാണ് ആവശ്യപ്പെട്ടത്. അവരുടെ പിന്തുണ കൊണ്ടാണ് കോണ്‍ഗ്രസ് സീറ്റ് നേടി വിജയിക്കുന്നത്. കോണ്‍ഗ്രസ് സീറ്റ് കൊടുത്ത് ലീഗ് മത്സരിക്കേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ച ഇപി 62ല്‍ ലീഗ് തനിച്ച് മത്സരിച്ച് രണ്ട് സീറ്റ് നേടിയെന്നും ചൂണ്ടിക്കാട്ടി. ലീഗ് തനിച്ച് മത്സരിച്ചാല്‍ കോണ്‍ഗ്രസ് ഗതികേടിലാകുമെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.
മൂസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍
