രാജ്യസഭാ സീറ്റ് നല്കി മുസ്ലിം ലീഗിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമമെന്ന് സൂചന. കോണ്‍ഗ്രസ് ഇക്കാര്യം ലീഗ് നേതൃത്വത്തിന് ഉറപ്പ് നല്‍കിയെന്ന് വിവരം. ആലുവ ഗസ്റ്റ് ഹൗസില്‍ കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച പുരോഗമിക്കുകയാണ്.
രാജ്യസഭാ സീറ്റ് ഉടന്‍ വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരമുണ്ട്. പ്രഖ്യാപനം ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമാകാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇപ്പോള്‍ പ്രഖ്യാപിച്ചാല്‍ തിരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നുണ്ട്.