ലോകസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ മുസ്ലിം ലീഗ്. മുസ്ലിം ലീഗിനെ മൂന്ന് സീറ്റ് എന്നതിൽ ചുരുക്കേണ്ടതില്ലെന്ന് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ട്. ലീഗിന് മൂന്നിനും നാലിനുമൊക്കെ അർഹതയുണ്ട്. അതിൽ ഉറച്ചു നിൽക്കുന്നു. ചർച്ചയിലൂടെ കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യം പരിഹരിക്കും. ഉഭയകക്ഷി ചർച്ചയിലൂടെ കാര്യങ്ങൾ തീരുമാനിക്കുമെന്നും യുഡിഎഫിന്റെ വിജയമാണ് പ്രധാനമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.